Search
Close this search box.

പള്ളിപ്പുറത്ത് കാറും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം

eiGUN6133265

 

പള്ളിപ്പുറം : പള്ളിപ്പുറത്ത് കാറും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് ദേശീയ പാതയിൽ പള്ളിപ്പുറത്ത് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക്‌ പോയ ടെമ്പോ വാനും എതിർ ദിശയിൽ നിന്ന് വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഡ്രൈവർ പ്രവീണിന് പരിക്കേറ്റു. വാനിൽ ഒരു സ്ത്രീ ഉൾപ്പെടെ 11 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു . മംഗലപുരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!