കിളിമാനൂർ: ബൈക്ക് ചോദിച്ചിട്ട് കൊടുക്കാത്തത്തിലുള്ള വിരോധത്താൽ ബൈക്ക് തീ വെച്ച് നശിപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. കാക്കോട്ടുകോണം, ചരുവിള പുത്തൻ വീട്ടിൽ അജി എന്ന അട്ടപ്പൻ അജി (29)യെയാണ് അറസ്റ്റ് ചെയ്‍തത്.
ഫെബ്രുവരി 28ന് പുലർച്ചെയാണ് സംഭവം. കാക്കോട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ അരുണിന്റെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ എൻഎസ് ഇനത്തിൽപ്പെട്ട ബൈക്കാണ് തീ കത്തിച്ച് നശിപ്പിച്ചത്. ബൈക്ക് ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വിരോധം കൊണ്ടാണ് തീയിട്ട് നശിപ്പിച്ചത് എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കിളിമാനൂർ ഐ.എസ്. എച്ച്. ഒ എസ്.സനൂജിന്റെ നിർദ്ദേശപ്രകാരം എസ്.ഐ റ്റി. ജെ ജയേഷ്, ജി.എസ്.ഐമാരായ സവാദ് ഖാൻ,സുരേഷ് കുമാർ, എ.എസ്.ഐ ഷജിം, സിപിഒമാരായ റിയാസ്, വിനീഷ്, സഞ്ജീവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.