നേപ്പാളിലെ പൊഖാറ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഇൻഡോ നേപ്പാൾ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലെ വുഷുവിനു സിൽവർ മെഡൽ കരസ്ഥമാക്കി മേൽകടയ്ക്കാവൂർ സ്വദേശിനി കാർത്തിക.എസ്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മേൽക്കടയ്ക്കാവൂർ, ദേവീ മന്ദിരത്തിൽ (മിൽ) അനിൽകുമാറിന്റെയും സന്ധ്യാകുമാരിയുടെയും മകളായ കാർത്തിക.എസ് കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്സിലെ 9 ആം ക്ലാസ് വിദ്യാർത്ഥിനിയാണ്.
നേരത്തെ ഗോവയിൽ വച്ചു നടന്ന മൂന്നാമത് നാഷണൽ ഫെഡറഷൻ കപ്പ് ടൂണമെന്റിൽ വുഷുവിനും കാർത്തിക സ്വർണമെഡൽ നേടിയിരുന്നു.