Search
Close this search box.

പെരുമാതുറ ഒറ്റപന വാർഡ് മെമ്പറിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ei0SFFB57708

 

പെരുമാതുറ: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ അൻസിൽ അൻസാരിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പെരുമാതുറ പെട്രോൾ പമ്പിന് സമീപത്തായി ആരംഭിച്ച ഓഫീസിൻ്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവ്വഹിച്ചു. വാർഡിലെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും വാർഡിലെയും പഞ്ചായത്തിലെയും താമസക്കാർക്ക് ഓൺലൈനായി അപേക്ഷകളും മറ്റും സമർപ്പിക്കുന്നതിനുമായാണ് പുതുതായി ഓഫീസ് പ്രവർത്തനമാരംഭിച്ചത്.

വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് ഷാഫി പെരുമാതുറ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ്, വാർഡ് മെമ്പർ അൻസിൽ അൻസാരി, മോനി ശാർക്കര, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സുനിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ രാജേഷ്.പി.നായർ, ജോഷി ബായ്, മനു, ബേബി അമ്മ, ഷഹീർ ബിൻ സലീം തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!