Search
Close this search box.

പാപനാശത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ തിരയിൽപ്പെട്ടു : ലൈഫ് ഗാർഡുകൾ രക്ഷിച്ചു

eiK9W9Z67739

 

വർക്കല: പാപനാശത്ത് കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു. പോത്തൻകോട് ചെമ്പൂര് സ്വദേശികളായ സുമേഷ് കുമാർ(28), കുമാർ(44) എന്നിവരെയാണ് രക്ഷിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പാപനാശം പ്രധാന ബീച്ചിലായിരുന്നു സംഭവം. കുളിക്കുന്നതിനിടെ ഇവർ തിരയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ലൈഫ് ഗാർഡുകളായ നാദിർഷ, പ്രവീൺ, സന്തോഷ് എന്നിവർ ചേർന്ന് സാഹസികമായാണ് രണ്ടുപേരെയും രക്ഷിച്ചത്. ലൈഫ് ഗാർഡ് സൂപ്പർവൈസർ ശങ്കറിന്റെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി വർക്കല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!