വാമനപുരം: വാമനപുരം കണിച്ചോട് ഭാഗത്തും പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ . ഇന്ന് രാത്രി 8 മണിയോടെയാണ് കണിച്ചോട് ഇഷ്ടിക ചൂളയ്ക്ക് സമീപം പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാരിൽ ചിലർ പറയുന്നത്.
കഴിഞ്ഞ ദിവസം കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലയിൽ പറയ്ക്കോട്ട് കോളനിയ്ക്ക് സമീപം ചിറ്റാറിൻ തീരത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകൾ പോലുള്ള അടയാളങ്ങൾ വ്യക്തമായി കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പുലിയാണോ മറ്റേതെങ്കിലും ജീവിയാണോയെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
എന്തായാലും പരിഭ്രാന്ത്രാകാതെ ജാഗ്രത പാലിക്കണമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്