Search
Close this search box.

പട്ടണത്തിൽ നാല് കേന്ദ്രങ്ങളിലായി ആറ്റിങ്ങൽ നഗരസഭ കുടിശിക നിവാരണ കളക്ഷൻ ക്യാമ്പുകൾ ആരംഭിച്ചു

eiPCC9S97880

 

ആറ്റിങ്ങൽ: കെട്ടിട നികുതിയും തൊഴിൽ കരവും പിഴ കൂടാതെ ഒടുക്കുന്നതിനായാണ് കുടിശിക നിവാരണ കളക്ഷൻ ക്യാമ്പുകൾ നഗരസഭ ആരംഭിച്ചത്. പട്ടണത്തിലെ 4 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ 10 മണി മുതൽ 1 മണി വരെ കളക്ഷൻ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

കുഴിമുക്ക് സാരാഭായ് റിക്രിയേഷൻ ക്ലബ്, ആലംകോട് ഗവ. എൽ.പി സ്കൂൾ, എൻ.എസ്.എസ് കരയോഗം എൽ.എം.എസ് ജംഗ്ഷൻ, കരിച്ചയിൽ അംഗൻവാടി എന്നിവിടങ്ങളാണ് നികുതി പിരിച്ചെടുക്കുന്നതിന് ക്യാമ്പുകളായി സജ്‌ജീകരിച്ചത്. പൊതു അവധി ദിവസമായ ഇന്നും ജനങ്ങളുടെ സൗകര്യാർത്ഥമാണ് പ്രത്യേക കളക്ഷൻ സെന്റെറുകൾ നഗരസഭ റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!