Search
Close this search box.

അർദ്ധരാത്രിയിൽ വാവ സുരേഷ് ആറ്റിങ്ങലിലെത്തി മൂർഖനെ പിടികൂടി

eiQMX7H97428

 

ആറ്റിങ്ങൽ: അവനവഞ്ചേരി കൊച്ചാലുംമൂട്ടിൽ രാമചന്ദ്രൻ നായരുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ മൂർഖനെ പിടികൂടിയത്. രാത്രി വീടിന്റെ പിൻവശത്തേക്കിറങ്ങിയ ഗൃഹനാഥനാണ് 2 മാസം പ്രായമുള്ള മൂർഖനെ ആദ്യം കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ ആർ.എസ്. അനൂപ് സ്ഥലത്തെത്തി വാവ സുരേഷിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് അര മണിക്കൂർ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!