Search
Close this search box.

രാജ്യത്തിന്റെ അഭിമാനമായ കാർത്തികയെ എൻഎസ്എസ് ചിറയിൻകീഴ് മേഖല അനുമോദിച്ചു

eiPTPJJ16708

 

ചിറയിൻകീഴ് : നേപ്പാളിൽ വെച്ചു നടന്ന ഇൻഡോ – നേപ്പാൾ ഇന്റർനാഷണൽ “വുഷു ” ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലും ഗോവയിൽ വെച്ചു നടന്ന ആൾ ഇന്ത്യ ഫെഡറേഷൻ കപ്പിൽ ഗോൾഡ് മെഡലും കരസ്ഥമാക്കിയ, മേൽകടക്കാവൂർ എൻഎസ്എസ് കരയോഗ അംഗങ്ങങ്ങളായ ദേവി ഭവനിൽ അനിൽ കുമാർ -സന്ധ്യ ദമ്പതികളുടെ മകൾ എസ്. കാർത്തികയെ എൻഎസ്എസ് ചിറയിൻകീഴ് മേഖല കൺവീനർ പാലവിള സുരേഷ് വസതിയിൽ എത്തി പൊന്നാട അണിയിച്ചു മധുരം നൽകി അനുമോദിച്ചു. കരയോഗം സെക്രട്ടറി ശശിധരൻ നായർ, എൻഎസ്എസ് വനിതാ സമാജ ഭാരവാഹികൾ ആയ ബേബി മോഹൻ, കെ. എൻ ഇന്ദിര, രമാദേവി അമ്മ, നാട്ടുവാരം എൻഎസ്എസ് കരയോഗം പ്രസിഡന്റ്‌ എം ഭാസ്കരൻ നായർ, ജെ . രഘുകുമാർ, ആർ. ശങ്കര പിള്ള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!