Search
Close this search box.

ആറ്റിങ്ങലിൽ വനിതാദിനത്തില്‍ സ്റ്റേഷൻ ചുമതല ഏറ്റെടുത്ത് വനിതാ ഓഫീസര്‍മാർ

eiDYQNF83271

 

ആറ്റിങ്ങൽ : അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് വിവിധ വകുപ്പുകളിലെ ചുമതല വനിതാ ഓഫീസർമാർ ഏറ്റെടുത്തു. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ചുമതല വനിതാ ഓഫീസര്‍മാര്‍ക്കാണ്. ഈ ദിവസം കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിര്‍വ്വഹിക്കുന്നതും വനിതകളായ പോലീസ് ഉദ്യോഗസ്ഥരാണ്.

വനിതാ ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍മാരും ഉള്ള സ്റ്റേഷനുകളില്‍ അവര്‍ ഈ ദിവസം സ്റ്റേഷന്‍റെ ചുമതല വഹിക്കും. സ്റ്റേഷനില്‍ ഒന്നിലധികം വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളില്‍ ലഭ്യമാക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ അവര്‍ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും ആ ദിവസം വനിതാ ഉദ്യോഗസ്ഥയായിരിക്കും.ആറ്റിങ്ങലിൽ പോലീസ് സ്റ്റേഷനുകളിൽ മാത്രമല്ല ഹൈവേ പട്രോള്‍ വാഹനങ്ങളിലും വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം കാണാം.

വനിതാ ദിനത്തോടനുബന്ധിച്ച് ഓരോ ജില്ലയിലും സി.സി.റ്റി.എന്‍.എസ്, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി പുരസ്കാരം നല്‍കും. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരളാപോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ നടപടികള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!