ആറ്റിങ്ങൽ: നഗരസഭയും എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റും സംയുക്തമായി നടത്തുന്ന സൗജന്യ പരിശീലന ക്ലാസ് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പട്ടികജാതി വിഭാഗക്കാരെ സ്വയം തൊഴിലിന് പ്രപ്തരാക്കാനാണ് നഗരത്തിൽ ഇത്തരം പരിശീലന പരിപരിപാടികൾ സംഘടിപ്പിക്കുന്നത്. മുള, ചൂരൽ ഫർണിച്ചർ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന ക്ലാസുകളാണ് നടന്നത്.
വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന മൂന്ന്മുക്കിലെ സ്‌റ്റീൽ ഫാക്ടറിയിലാണ് കഴിഞ്ഞ വർഷം മുതൽ സ്വയം തൊഴിൽ സംരഭകർക്കുള്ള വിവിധയിനം പരിശീലന ക്ലാസുകൾ നടത്തുന്നത്. വിവിധ സർക്കാർ അംഗീകൃത ഏജൻസികൾ കുടുംബശ്രീ തുടങ്ങിയ വിഭാഗത്തിലെ പരിശീലകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, കൗൺസിലർമാരായ വി.സുധർമ്മ, എസ്. സുഖിൽ, വി.എസ്. നിതിൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.