മംഗലപുരം : നിരവധി ക്രിമിനൽ കേസ്സുകളിലെ പിടികിട്ടാപുള്ളിയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പ്രതികളുമായ പ്രാവുണ്ണി എന്നറിയപ്പെടുന്ന വിഷ്ണു, വിമിൻ മോഹൻ എന്നിവരെ മംഗലപുരം പോലീസ് അറസ്റ്റു ചെയ്തു.മംഗലപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം 2306/2020 നമ്പർ കേസ്സിലെ പ്രതികളാണിവർ.
2020 ഡിസംബർ 12ന് രാത്രി 08 അര മണിക്ക് കോരാണി കാരിക്കുഴി കെകെ ഭവനം വീട്ടിൽ സജീവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളും മംഗലപുരം, ചിറയിൻകീഴ്, കടയ്ക്കാവൂർ പോത്തൻകോട്, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിലെ പിടിച്ചുപറി, കൊലപാതക ശ്രമം , അടിപിടി തുടങ്ങിയ അനവധി കേസുകളിലെ പ്രതികളാണ് പ്രാവുണ്ണിയും വിമിൻ മോഹനും.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി നിർദ്ദേശാനുസരണം മംഗലപുരം പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ ടോംസൺ , എസ്ഐ ജോതി സുധാകർ , ജി. എസ്. സി. പി.ഒ കുമാർ , സിപിഒമാരായ വിഷ്ണു , അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു . .