Search
Close this search box.

ആറ്റിങ്ങലിനെ ഞെട്ടിച്ച അപകടം, സ്കൂട്ടർ യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്..

ei3G61Z45301

 

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പുതിയ സ്കൂട്ടറിന്റെ ആദ്യ സർവീസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ സ്കൂട്ടർ ടോറസ് ലോറിക്കടയിൽപ്പെട്ട് പപ്പടം പൊടിയുന്ന പോലെ പൊടിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞാണ് സംഭവം. വിളയിൽമൂല സ്വദേശി ഷൈജു തന്റെ പുതിയ യമഹ റേ സ്കൂട്ടറിൽ കച്ചേരി ജംഗ്ഷനിൽ നിന്ന് കൊല്ലമ്പുഴ ഭാഗത്തേക്ക്‌ പോകുന്ന വഴിക്കു ഗേൾസ് സ്കൂൾ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. വിഴിഞ്ഞം പോർട്ട്‌ നിർമാണത്തിനായി പാറ കൊണ്ട് പോയ ടോറസ് ലോറിയും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. ലോറി ഇടിക്കുമെന്ന് കണ്ടായുടൻ ഷൈജു ചാടി മാറിയതിനാൽ പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. ലോറിക്കടിയിൽ കുടുങ്ങിയ സ്കൂട്ടറിനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് കെട്ടിവലിച്ചു പുറത്തെടുത്തു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!