Search
Close this search box.

തെറ്റിച്ചിറ കാഷ്യൂ ഫാക്ടറിയോട് ചേർന്ന് തീ പടർന്നത് ആശങ്ക പരത്തി

ei8WDI090470

 

മംഗലപുരം : തെറ്റിച്ചിറ കാഷ്യൂ ഫാക്ടറിയോട് ചേർന്ന് തീ പടർന്നത് ആശങ്ക പരത്തി. ഇന്നല ഉച്ചയ്ക്ക് 2 മണിയോടെ മംഗലാപുരം , തെറ്റിച്ചിറ മാർക്ക് ക്യാഷൂ ഫാക്ടറിയോട് ചേർന്ന് പാഴ്ചെടികൾക്കും പുല്ലിനുമാണ് തീ പിടിച്ചത്. പൂട്ടിയിട്ടിരുന്ന ഫാക്ടറി ഷിയേഴ്സ് ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് ആറ്റിങ്ങൽ അഗ്നി രക്ഷാസേന തീ കെടുത്തിയത്. തക്ക സമയത്തുള്ള സേനയുടെ ഇടപെടൽ കെട്ടിടങ്ങളിലേക്ക് തീ പടർന്ന് കൂടുതൽ അപകടങ്ങളുണ്ടാകുന്നത് തടഞ്ഞു. എ. എസ്. റ്റി. ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ എ.എസ്.റ്റി.ഒ മധുസൂദനൻ നായർ, സേനാഗങ്ങളായ വിദ്യാരാജ്, ബിനു .കെ, സജി.എസ്സ്.നായർ, ദിനേശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട മുൻകരുതലുകളെ കുറിച്ച് സ്ഥലവാസികളെ ബോധവത്ക്കരിപ്പിച്ച ശേഷമാണ് സേന മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!