തൊപ്പിച്ചന്ത: മണനാക്ക് ആലംകോട് റോഡിൽ തൊപ്പിച്ചന്ത ജംഗ്ഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10 അര മണി കഴിഞ്ഞാണ് സംഭവം. എതിർ ദിശകളിൽ വന്ന ബൈക്കുകളാണ് ഇടിച്ചത്. കൊട്ടിയം സ്വദേശിയും പെരുംകുളം സ്വദേശിയും സഞ്ചരിച്ച ബൈക്കുകളാണ് അപകടത്തിൽ പെട്ടത്. പെരുംകുളം സ്വദേശിക്ക് പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു. കടയ്ക്കാവൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.