വാമനപുരം : വാമനപുരം മുത്തുമാരി അമ്മൻ കോവിലിന് സമീപമുള്ള പൂജ,കൊച്ചിളമ്പ വീട്ടിൽ രണ്ടു ദിവസമായി ഗ്രില്ലിൽ തല കുടുങ്ങിക്കിടന്ന പൂച്ചയെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെഞ്ഞാറമൂട് ഫയർഫോഴ്സ് രക്ഷപ്പെടുത്തി.രണ്ട് ദിവസമായി വീട് അടച്ചിട്ടിരിക്കയായിരുന്നു. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ്,ലിനു,അബ്ബാസി,അരവിന്ദ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി.