പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഷെഡ്ഡിൽ കട അഞ്ചാം വാർഡിൽ അടയമൺ മുതുകുറിഞ്ഞി
കുന്നിൽ വീട്ടിൽ സുരേന്ദ്രൻ ആശാരി (69)യ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ വീടിനു സമീപമുള്ള റോഡിൽ നടക്കുമ്പോൾ ഇടതുകാലിൽ കാട്ടുപന്നി ഇടിച്ചു നിലത്തിട്ടു. ആക്രമണത്തിൽ രണ്ട് കാലുകൾക്കും വയറ്റിലും നെഞ്ചിലും പരുക്കേൽക്കുകയും ചെയ്തു.
ഈ പ്രദേശത്ത് നേരത്തെ ടാപ്പിങ് തൊഴിലാളി നിസാറിനെയും വീട്ടമ്മയായ ലത്തീഫ ബീവിയെയും കാട്ടുപന്നി ഉപദ്രവിച്ച് പരിക്ക് പറ്റിയിട്ടുണ്ട്. പ്രദേശത്താകെ കാട്ടുപന്നി ശല്യം രൂക്ഷമാണ് എന്നും
കാട്ടുപന്നി കൃഷിയും നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.