ആറ്റിങ്ങൽ : ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർഥി ഒ. എസ് അംബിക കാരേറ്റ് വെച്ച് റോഡ് വശത്തുള്ള ഓടയിലേക്ക് വീണു. ഇന്ന് രാവിലെ 11 അര മണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ജനങ്ങളോട് വോട്ടഭ്യർത്ഥന നടന്നതിനിടയിലാണ് ഓടയിലേക്ക് വീണത്. ഗുരുതര പരിക്കൊന്നും പറ്റിയില്ലെന്നാണ് വിവരം.