നേപ്പാളിൽ വെച്ചു നടന്ന ഇൻഡോ- നേപ്പാൾ
ഇന്റർ നാഷണൽ വുഷു 42 ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ അഞ്ചുതെങ്ങ് സ്വദേശി അനുന്തുവിനെ അനുമോദിച്ചു. എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് അനുമോദിച്ചത്. അഞ്ചുതെങ്ങിൽ ചേർന്ന യോഗത്തിൽ വെച്ച് കേരള സർവ്വകലാശാല സ്റ്റുഡന്റസ് കൗൺസിൽ അംഗം വിജയ് വിമൽ പൊന്നാട അണിയിച്ചു. ആർ. ജെറാൾഡ്, എസ് പ്രവീൺ ചന്ദ്ര,ആർ.വിഷ്ണു രാജ്, നവ്യ. എസ്. രാജ് എന്നിവർ പങ്കെടുത്തു.