Search
Close this search box.

​അ​ർ​ദ്ധ​രാ​ത്രി​ കാമുകിയെ കാണാൻ പോയ മൂന്നംഗ സംഘത്തിന്റെ ബൈക്ക് റെയിൽവേ ട്രാക്കിൽ കുടുങ്ങി, ഒടുവിൽ സംഭവിച്ചത് ഇതാണ്..

ei5RD59277

 

വർക്കല​:​ ​അ​ർ​ദ്ധ​രാ​ത്രി​ ​കാ​മു​കി​യെ​ ​കാ​ണാ​ൻ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്ക് ​വ​ഴി​ ​ഒ​ളി​ച്ചു​പോ​യ​ ​മൂ​ന്നം​ഗ​ ​സം​ഘ​ത്തി​ന്റെ​ ​ബൈ​ക്ക് ​ട്രാ​ക്കി​ൽ​ ​കു​ടു​ങ്ങി​ ​ട്രെ​യി​നി​ന​ടി​യി​ൽ​പ്പെ​ട്ടു.​ ​അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​ട്രെ​യി​ൻ​ ​അ​ര​മ​ണി​ക്കൂ​ർ​ ​വൈ​കി.​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​നി​ന്ന് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ട​ ​യു​വാ​ക്ക​ളെ​ ​നേ​രം​ ​പു​ല​രും​ ​മു​മ്പേ​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​പൊ​ക്കി.​ ​വ​ർ​ക്ക​ല​ ​സ്വ​ദേ​ശി​ക​ളാ​യ​ ​സാ​ജി​ർ​ ​(22​),​ ​സു​ല​ൻ​ ​(19​),​ ​ടി​ജി​ത്ത് ​(21​)​ ​എ​ന്നി​വ​രെ​യാ​ണ് ​പൊ​ലീ​സ് ​പൊ​ക്കി​യ​ത്.​ ​കഴിഞ്ഞ ദിവസം ​ ​രാ​ത്രി​ ​വ​ർ​ക്ക​ല​യ്ക്കും​ ​ക​ട​യ്ക്കാ​വൂ​രി​നും​ ​മ​ദ്ധ്യേ​യാ​യി​രു​ന്നു​ ​സം​ഭ​വം.

സം​ഭ​വ​ത്തെ​പ്പ​റ്റി​ ​പൊ​ലീ​സ് ​പ​റ​യു​ന്ന​തി​ങ്ങ​നെ​:

​​വ​ർ​ക്ക​ല​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണ് ​ഇ​വ​ർ.​ ​രാ​ത്രി​ ​വൈ​കി​ ​ഇ​വ​രി​ലൊ​രാ​ളു​ടെ​ ​കാ​മു​കി​യെ​ ​കാ​ണാ​ൻ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്ക് ​വ​ഴി​ ​ബൈ​ക്ക് ​ഓ​ടി​ച്ച് ​വ​രു​ന്ന​തി​നി​ടെ​ ​ബൈ​ക്കി​ന്റെ​ ​വീ​ൽ​ ​റെ​യി​ൽ​വേ​ ​പാ​ള​ത്തി​ലെ​ ​പ്ളേ​റ്റി​ൽ​ ​കു​രു​ങ്ങി.​ ​ഇ​ല​ക്ട്രി​ക് ​ലൈ​നി​ന്റെ​ ​എ​ർ​ത്തിം​ഗി​നാ​യു​ള്ള​ ​പ്ളേ​റ്റി​ലാ​ണ് ​കു​ടു​ങ്ങി​യ​ത്.​ ​ഇ​ത് ​മാ​റ്റി​ ​ബൈ​ക്ക് ​ഉ​രു​ട്ടി​ ​കൊ​ണ്ടു​പോ​കാ​നു​ള​ള​ ​ശ്ര​മ​ത്തി​നി​ടെ​ ​ചെ​ന്നൈ​ ​എ​ഗ്മോ​ർ​-​ ​ഗു​രു​വാ​യൂ​ർ​ ​എ​ക്സ് ​പ്ര​സ് ​ക​ട​ന്നു​വ​ന്ന​തോ​ടെ​ ​ബൈ​ക്ക് ​ട്രാ​ക്കി​ൽ​ ​ഉ​പേ​ക്ഷി​ച്ച് ​സം​ഘം​ ​ഓ​ടി.​ ​ട്രാ​ക്കി​ന്റെ​ ​മ​ദ്ധ്യ​ത്ത് ​കി​ട​ന്ന​ ​ബൈ​ക്കി​ൽ​ ​ട്രെ​യി​നി​ടി​ച്ച് ​ബൈ​ക്ക് ​നാ​മാ​വ​ശേ​ഷ​മാ​യി.​ ​എ​ൻ​ജി​ൻ​ ​ഡ്രൈ​വ​ർ​ ​വി​വ​രം​ ​തൊ​ട്ട​ടു​ത്ത​ ​സ്റ്റേ​ഷ​നി​ലും​ ​ആ​ർ.​പി.​എ​ഫി​നെ​യും​ ​വി​വ​രം​ ​അ​റി​യി​ച്ചു.
ആ​ർ.​പി.​എ​ഫ് ​ക​മ്മി​ഷ​ണ​ർ​ ​ഗോ​പ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​രാ​ത്രി​സ്ഥ​ല​ത്തെ​ത്തി​ ​ബൈ​ക്ക് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ബൈ​ക്കി​ന്റെ​ ​ന​മ്പ​ർ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​ക​ളെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​സാ​ജി​റി​ന്റെ​ ​സു​ഹൃ​ത്ത് ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പ് ​ന​ന്നാ​ക്കാ​നാ​യി​ ​ഏ​ൽ​പ്പി​ച്ച​ ​ബൈ​ക്കാ​യി​രു​ന്നു​ ​ഇ​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​പൊ​ലീ​സെ​ത്തു​മ്പോ​ഴാ​ണ് ​ബൈ​ക്കി​ന്റെ​ ​ഉ​ട​മ​ ​സം​ഭ​വം​ ​അ​റി​ഞ്ഞ​ത്.​ ​തു​ട​ർ​‌​ന്ന് ​ഇ​യാ​ൾ​ ​ന​ൽ​കി​യ​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സ​ജീ​റി​നെ​യും​ ​കൂ​ട്ടാ​ളി​ക​ളെ​യും​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​കു​റ്റം​ ​സ​മ്മ​തി​ച്ച​ ​പ്ര​തി​ക​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​ആ​ർ.​പി.​എ​ഫ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​മാ​റ്റി.​ ​ബൈ​ക്കും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!