വൻ ചാരായ വേട്ട:രണ്ടു പേർ അറസ്റ്റിൽ.

eiXJPKX45934

കാട്ടാക്കട :ഇലക്ഷൻ പ്രമാണിച്ച് കാട്ടാക്കട പ്രദേശങ്ങളിൽ ചാരായം വില്പന നടത്തുന്നു എന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ കാട്ടാക്കട അസി.എക്സൈസ് ഇൻസ്പക്ടർ വി.ജി.സുനിൽകുമാറും പാർട്ടിയും ചേർന്ന് കാട്ടാക്കട ജംഗ്ഷന് സമീപം ഐ.ഒ.സി പെട്രോൾ പമ്പിന് സമീപത്ത് നിന്നും 10 ലിറ്റർ ചാരായം വില്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന ആര്യനാട് വില്ലേജിൽ കോട്ടയ്ക്കകം മുക്കാലി സാജൻ നിവാസിൽ പൗലോസ് മകൻ ജോർജ്ജ് രാജ് (45) എന്നയാളിനെയും കൂടാതെ കാട്ടാക്കട ജംഗ്ഷന് സമീപം ദേവീ കല്യാണമണ്ഡപത്തിന് സമീപത്ത് നിന്നും 15 ലിറ്റർ ചാരായം വില്പനയ്ക്കായി KL-21-S-4556 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന ആര്യനാട് വില്ലേജിൽ കോട്ടയ്ക്കകം ചെറുമഞ്ചൽ ഈഞ്ചപുരി എൽ.പി സ്കൂളിന് സമീപം ഉണ്ണി ഭവനിൽ മകൻ നന്ദു(26) എന്നയാളിനെയും അറസ്റ്റ് ചെയ്തത്.

സി.ഇ.ഒ മാരായ കെ.ആർ രജിത്ത്,ഹർഷകുമാർ വിനോദ്,ഷംനാദ് സതീഷ് കുമാർ,രാജീവ് പി.ഒ വി.ഗിരീഷ്, എന്നിവർ റെയ്ഡിൽ പങ്കെടുത്തു.പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വൻതോതിൽ ചാരായം വനമേഘലകളിൽ നിന്നും കാട്ടാക്കട ഭാഗത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതിൻ പ്രകാരം ശക്തമായ റെയ്ഡുകൾ ആരംഭിച്ചതായി കാട്ടാക്കട എക്സൈസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!