നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊയ്കക്കട മുതൽ ശീമവിള വരെ സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് മാരുതി നായിക് ആറ്റിങ്ങൽ ഡിവൈഎസ്പി ഹരികുമാർ നഗരൂർ എസ്. എച്ച്. ഒ ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം സമാധാനപരമായി തിരഞ്ഞെടുപ്പു നടത്താനുള്ള ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് റൂട്ട്മാർച്ച് നടന്നത് ജനങ്ങൾക്ക് ഭയാശങ്കകൾ കൂടാതെ വോട്ടുരേഖപ്പെടുത്താനുള്ള സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.