കഠിനംകുളം : കുപ്രസിദ്ധ ഗുണ്ടാത്തലവൻ കഠിനംകുളം പഞ്ചായത്ത് ഓഫീസിന് സമീപം ലക്ഷം വീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്ന് വിളിക്കുന്ന രതീഷിനെ (32) കരുതൽ തടങ്കൽ നിയമ പ്രകാരം അറസ്റ്റു ചെയ്‌തു. അടുത്തിടെ മേനംകുളം ഏലായിൽ ക്ഷേത്രത്തിന് സമീപം ഉണ്ണിക്കുട്ടൻ എന്ന രാജി (23)നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയാണ്. ഈ കേസിൽ റിമാന്റിൽ കഴിയവേ കഴക്കൂട്ടം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അൻവറുടെ നേതൃത്വത്തിലുള്ള സംഘം സബ് ജയിലിൽ എത്തി ഗുണ്ടാ ആക്ടപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. കഴക്കൂട്ടം, മേനംകുളം, കൽപ്പന കോളനി, കഠിനംകുളം എന്നീ സ്ഥലങ്ങളിൽ അടിപിടി, പിടിച്ചുപറി ഗുണ്ടാപിരിവ്, കൂലിതല്ല്, ദേഹോപദ്റവം, വധശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് രണ്ട് തവണ കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് പ്രതി. കഴക്കുട്ടം പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 43 കേസുണ്ട്.