കല്ലറ:പാങ്ങോട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വീണ്ടും മോഷണം. ചൊവ്വാഴ്ച രാത്രി കല്ലറ ബസ് സ്റ്റാൻഡിനു സമീപത്തെ ശിവ ലക്കി സെന്റർ കുത്തിത്തുറന്ന് പണവും ലോട്ടറി ടിക്കറ്റും കവർന്നിരുന്നു. വ്യാഴാഴ്ച രാത്രി പാങ്ങോട് പഴവിള ജങ്ഷനിലെ നമസ്‌കാരപ്പള്ളിയിലെ കാണിക്കവഞ്ചിയും സമീപത്തെ സാദിഖിന്റെ കടയുടെ പിൻവാതിലും കുത്തിത്തുറന്ന് പണം അപഹരിച്ചു. കടയിൽനിന്ന് ആയിരത്തോളം രൂപയുടെ ചില്ലറ നാണയങ്ങളാണ് നഷ്ടപ്പെട്ടത്. തയ്ക്കാവിൽനിന്നു നഷ്ടപ്പെട്ട തുക സംബന്ധിച്ച് വ്യക്തതയില്ല. ഇടയ്ക്കിടെയുണ്ടാകുന്ന മോഷണങ്ങളിൽ നാട്ടുകാർ പരിഭ്രാന്തരാണ്. പോലീസ് രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.