വർക്കല : 6 വയസ്സുകാരന്റെ വിരൽ സൈക്കിൾ ചെയിനിൽ കുടുങ്ങി. ഒറ്റൂർ, മൂങ്ങോട്, മയൂരിയിൽ ബിജുവിന്റെ മകൻ അഭിനവിന്റെ വിരലാണ് സൈക്കിൾ ചെയിനിൽ കുടുങ്ങിയത്. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം. സഹോദരനൊപ്പം സൈക്കിളുമായി കളിക്കുന്നതിനിടയിലാണ് അഭിനവിന്റെ മോതിര വിരൽ ചെയിനിൽ കുടുങ്ങിയത്. തുടർന്ന് വർക്കല ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചെയിൻ മുറിച്ചു കുട്ടിയുടെ വിരൽ ഊരി മാറ്റി. വിരലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
വർക്കല ഫയർ ഫോഴ്‌സിലെ എസ്. എഫ്. ആർ. ഒ അനിൽകുമാർ, എ. എസ്. റ്റി. ഒ അനിൽകുമാർ, എഫ്. ആർ. ഒ മുകേഷ് കുമാർ, അംജിത്ത്, അജിൻ എഫ്. ഡി ഷമ്മി എന്നിവർ നേതൃത്വം നൽകി