പാലോട് : പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ.പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമൽ ഭവനിൽ ബാബു മകൻ അരോമൽ (21) എന്നയാളിനെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങമല സ്വദേശിയായ 16 വയസുള്ള പെൺകുട്ടിയ കാണാനില്ല എന്ന പരാതിയിൽ അന്വേഷണം നടത്തിയതിൽ പെൺകുട്ടി യുവാവിനോടൊപ്പം പോയതായി കണ്ടെത്തിയതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയും യുവാവും കല്ലമ്പലം ഭാഗത്ത് ഉള്ളതായി മനസിലാക്കി സ്റ്റേഷനിൽ കൂട്ടി കൊണ്ടുവന്നു ചോദ്യം ചെയ്തു. പെൺകുട്ടിയെ സ്നേഹം നടിച്ചു കൂട്ടി കൊണ്ടു പോയി ചൂഷണം ചെയ്യുകയായിരുന്നു എന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പാലോട് പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. നെടുമങ്ങാട് ഡിവൈഎസ്പി ജെ.ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ മനോജ് , എസ്ഐ നിസ്സാറുദീൻ, ജിഎസ്ഐ ഭുവനചന്ദ്രൻ നായർ, എ. എസ്.ഐ അജി , രാജേഷ്, നസീറ, ഷിബു , നിസ്സാം വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത് .