കിളിമാനൂർ : സഹപ്രവർത്തകൻ കൗസ്തുഭന്റെ ചികിത്സാസഹായാർത്ഥം എ.ഐ.എസ്.എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച ഒരു ലക്ഷം രൂപ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺബാബു കുടുംബാംഗങ്ങൾക്ക് കൈമാറി. പ്രസ്തുത യോഗത്തിൽ പാർട്ടി മണ്ഡലം സെക്രട്ടറി എ.എം .റാഫി ,മുൻ പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് നാരായൺ ,എ.ഐ.എസ്.എഫ് സംസഥാന വൈസ് പ്രസിഡന്റ് രാഹുൽരാജ് , ജില്ലാപ്രസിഡന്റ് ശരൺ ,എ. ഐ. റ്റി. യു. സി നേതാക്കളായ റ്റി. എം ഉദയകുമാർ , ബി. എസ് റെജി , എ.ഐ.എസ്.എഫ് ജില്ലാ ജോയിൻ സെക്രട്ടറി അനീസ്, എ.ഐ.എസ്.എഫ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് തേജസ് എന്നിവർ പങ്കെടുത്തു