കിളിമാനൂർ :കിളിമാനൂരിൽ ബസ് കാത്ത് നിന്ന സ്ത്രീയുടെ പേഴ്സ് നഷ്ടമായി. കിളിമാനൂർ സ്വദേശിനി ഷൈലജ ബീവി(60)യുടെ ബാഗിൽ നിന്നാണ് പേഴ്സ് മോഷണം പോയത്. ഇന്ന് 12.15നു കിളിമാനൂർ പുതിയകാവിൽ നിന്നും മടവൂർ പോകാനായി ബസു കാത്ത് നിൽക്കുകയായിരുന്ന ഷൈലജ ബീവി ബസ് വന്നപ്പോൾ ബസിൽ കയറാൻ നേരം കുറച്ചു സ്ത്രീകൾ കൃത്രിമമായി തിരക്ക് ഉണ്ടാക്കി ഷൈലജ ബീവിയുടെ ബാഗിൽ നിന്നും പേഴ്സ് മോഷ്ടിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ബസിൽ കയറിയതിനു ശേഷമാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം ഷൈലജ ബീവി അറിഞ്ഞത്.ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചു പറയുകയും, തുടർന്ന് സ്റ്റേഷനിൽ ചെന്ന് പരാതി നൽകുകയും ചെയ്തു. ബാങ്കിൽ അടയ്ക്കാൻ കൊണ്ട് പോയ 30000-രുപയും,ആധാർ,വോട്ടർ ഐ ഡി , പാൻ കാർഡ്, എടിഎം കാർഡ്,മടവൂർ സൊസൈറ്റി പാസ്സ് ബുക്ക്, ആശുപത്രി ചീട്ട് തുടങ്ങിയവ ആ പഴ്സിൽ ഉണ്ടായിരുന്നതായി ഷൈലജ ബീവി പറയുന്നു.