മുദാക്കൽ : മധ്യവയസ്ക 25 അടി താഴ്ചയുള്ള കിണറ്റിൽ വീണു. മുദാക്കൽ പ്രദീപ് ഭവനിൽ ബി.രാധമ്മയാണ് 25 അടിയോളം താഴ്ചയും 15 അടിയോളം വെള്ളവുമുള്ള കിണറ്റിലകപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. തുടർന്ന് ആറ്റിങ്ങൽ അഗ്നി ശമനസേനയെ വിവരമറിയിച്ചു. അഗ്നിശമന സേനാംഗങ്ങളായ ജി.മധുസൂദനൻനായർ, സുരേഷ് ബാബു ,അനിമോൻ, ഷമിം, നോബിൾ കുട്ടൻ, ബിനു, രജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഫയർമാൻ വിദ്യാരാജ് എന്നിവർ കിണറ്റിലിറങ്ങി രാധമ്മയെ രക്ഷപ്പെടുത്തി.