സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ക്രൂരമായി മർദിച്ച് കവർച്ച : സംഭവം വർക്കലയിൽ… 

eiEBZ1J40606

വർക്കല : വർക്കലയിൽ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ക്രൂരമായി മർദിച്ച ശേഷം കവർച്ച നടത്തിയ കേസിൽ കൊലപാതക കേസിലെ പ്രതിയടക്കം 4 പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 11ന് രാത്രി 12 മണിക്ക് വർക്കല ഓടയം അഞ്ചുമുക്കിലുള്ള സുഹൃത്തിനെ കാണാൻ എത്തിയ കൊട്ടാരക്കര പുത്തൂർ തേവലപുറം സ്വദേശി പ്രശാന്തി(35)നെ അഞ്ചുമുക്കിൽ നിന്നും ബലമായി കാറിൽ കയറ്റി കൊണ്ടുപോയി വർക്കല നോർത്ത് ക്ലിഫിൽ തിരുവമ്പാടി ബീച്ചിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ട് പോയി 4അര മണിക്കൂറോളം തുടർച്ചയായി ഇരുമ്പുവടികൊണ്ടും മറ്റും ക്രൂരമായി മർദിച്ച ശേഷം കവർച്ച നടത്തിയതിന് വർക്കല വില്ലേജിൽ തിരുവമ്പാടി വാറിൽ വീട്ടിൽ ജാസ്മീർ (20), കുരയ്ക്കണ്ണി ഐഷ ഭവനിൽ ബസ്സാം(20), പുന്നക്കുളം ചരുവിള വീട്ടിൽ (20), തിരുവമ്പാടി ഇസ്മയിൽ മൻസിലിൽ ബെദിൻ ഷാ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ബെദിൻ ഷാ 2014 ൽ ഒരു തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ കോടതി ജാമ്യത്തിൽ കഴിഞ്ഞു വന്നയാളാണ്.

ഓടയം അഞ്ചുമുക്കിലെത്തിയ പ്രശാന്തിനെ കാറിൽ കയറ്റികൊണ്ടുപോയി രാത്രി 12 മണി മുതൽ പുലർച്ചെ 4അര വരെ തുടർച്ചയായി മർദിക്കുകയിരുന്നു. ശേഷം പ്രശാന്തിന്റെ ഫോണും രണ്ടര പവൻ മാലയും പഴ്സിൽ ഉണ്ടായിരുന്ന 7500 രൂപയും പ്രതികൾ കവർന്നതായി പരാതിയിൽ പറയുന്നു.

പ്രതികൾ പ്രശാന്തിനെ മർദിച്ച ശേഷം മോഷണത്തിന് വന്നതാണെന്നും അസാന്മാർഗിക പ്രവർത്തനത്തിന് വന്നതാണെന്നുമൊക്കെ പറയിപ്പിച്ചു വീഡിയോ പകർത്തിയെന്നും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. മർദനത്തിൽ ഗുരുതര പരിക്കേറ്റ പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

ആറ്റിങ്ങൽ ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം വർക്കല എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐമാരായ ശ്യാംജി, ജയകുമാർ, എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒമാരായ ഇർഷാദ്, മുരളീധരൻ, നവാസ്, സി.പി.ഒ നാഷ് എന്നിവരടങ്ങിയ സംഘം വർക്കലയിലെ വിവിധ ഇടങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എന്നാൽ അറസ്റ്റിലായ പ്രതികളെ രക്ഷപ്പെടുത്താൻ രാഷ്ട്രീയ കളികൾ നടക്കുന്നുണ്ടെന്നും കേസില്ലെന്ന് പ്രശാന്തിനെ കൊണ്ട് പറയിപ്പിക്കാൻ ഗൂഢശ്രമങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്. എന്നാൽ മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രശാന്ത് പരാതിയുമായി മുന്നോട്ടു പോകാനുള്ള ഉറച്ച തീരുമാനത്തിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!