തിരുവനന്തപുരം ജില്ലയിലെ
മംഗലപുരം പഞ്ചായത്തിലെ തലക്കോണം, കാരമൂട് ഭാഗത്ത് 60 ഏക്കറിൽ സ്ഥാപിയ്ക്കാൻ പോകുന്ന അദാനിയുടെ തുറമുഖത്തിൻ്റെ
ലോജിസ്റ്റിക് ഹബ്ബിനെതിരെ ജനകീയ കൂട്ടായ്മ ഒരുക്കുമെന്ന് മുസ്ലിം ലീഗ്.
ഈ പ്രദേശങ്ങളിൽ170 ൽ പരം കുടുംബങ്ങളാണ് കുടിയിറക്കു ഭീഷണിയിൽ കഴിയുന്നത്. 170 കുടുംബങ്ങളെ ഭരണകൂടം പിറന്നുവീണ മണ്ണിൽനിന്ന് ഇറക്കിവിടാൻ പോകുമ്പോൾ മുസ്ലിം ലീഗ് അവരോടപ്പം നിൽക്കുമെന്നും
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ്
പ്രഫസർ തോന്നയ്ക്കൽ ജമാലിൻ്റെ നേതൃത്വത്തിൽ നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് മുസ്ലിം ലീഗ് പ്രതിനിധി സംഘം സന്ദർശനം നടത്തി ജനങ്ങളോട് സംസാരിച്ചു
മുസ്ലിം ലീഗ് നിയോജക മണ്ഡലം ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി സലാം പൊയ്കയിൽ, ആക്ഷൻ കമ്മിറ്റി അംഗം സലാം പടിപ്പുര എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു