പുല്ലമ്പാറ : ടിക്കറ്റ് എടുത്ത് മക്കൾക്കുള്ള സാധനങ്ങളുമായി നാട്ടിൽ വരാനിരിക്കെ പുല്ലമ്പാറ സ്വദേശി സൗദി അറേബ്യയിൽ മരണപ്പെട്ടു. പുല്ലമ്പാറ കൂനൻവേങ്ങ , കിഴകേവിള വീട്ടിൽ ഷാജി- ലത്തീഫാ ദമ്പതികളുടെ മകൻ നിസാർ ആണ് സൗദി അറേബ്യയിൽ വച്ച് മരണപ്പെട്ടത്.ഞായറാഴ്ച നാട്ടിൽ വരാൻ മക്കൾക്കുള്ള സാധനങ്ങളും പാക്ക് ചെയ്ത് കാത്തിരിക്കുമ്പോഴാണ് മരണപ്പെട്ടത്.