മലയിൻകീഴ് : കുറ്റിച്ചലിൽ ജൂവല്ലറി ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി ആറു പവൻ കവർന്ന കേസിലെ പ്രതികളെ ഒരു മണിക്കൂറിനുള്ളിൽ പിടികൂടിയ മലയിൻകീഴ് പൊലീസിന് പാരിതോഷികം. തിരുവനന്തപുരം റൂറൽ എസ്.പിയാണ് ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനമായി പാരിതോഷികം പ്രഖ്യാപിച്ചത്. മലയിൻകീഴ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സരിത, സുബിൻ എന്നിവർക്ക് ഗുഡ് സർവ്വീസ് എൻട്രിയും പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, ഉണ്ണികൃഷ്ണൻ, ജയചന്ദ്രൻ, ലിപു, ഷിജു, ഷാഡോ ടീമംഗങ്ങളായ നെവിൻ, സുനിലാൽ എന്നിവർക്ക് ക്യാഷ് അവാർഡുമാണ് ലഭിക്കുന്നതെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി ഷാജി അറിയിച്ചു