കുറ്റിച്ചലിൽ മുളകുപൊടിയെറിഞ്ഞ് സ്വർണം കവർന്ന സംഭവം : പ്രതികളെ പിടികൂടിയത് ഇങ്ങനെ..

eiADDUE42028

 

കുറ്റിച്ചലിൽ ഉടമയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ്‌ ജൂവലറിയിൽനിന്ന്‌ ആറു പവൻ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ പിടിയിലായ നാല് പ്രതികളെ റിമാൻഡ്‌ ചെയ്തു. മലയിൻകീഴ് വിഷ്‌ണുഭവനിൽ വിഷ്‌ണു(22), ഭാര്യ കുറ്റിച്ചൽ തച്ചൻകോട് ഷാജി മൻസിലിൽ അൻഷ(24), മലയിൻകീഴ് മടത്തിങ്കര രമ്യനിലയത്തിൽ ഹരികൃഷ്‌ണൻ(25), ഭാര്യ വിഴിഞ്ഞം പനയറക്കുന്ന് കിടാരകുഴി ശ്രീനിലയത്തിൽ അനീഷ(23) എന്നിവരെയാണ് റിമാൻഡ്‌ ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ കുറ്റിച്ചൽ ജങ്ഷനിലെ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള വൈഗാ ജൂവലറിയിലാണ് മോഷണം നടന്നത്. കാറിൽ കടന്ന പ്രതികളെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മലയിൻകീഴിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.മലയിൻകീഴ് സ്വദേശികളായ ഇവർ ബാലരാമപുരം പനയറക്കുന്ന് ഭാഗത്ത് വാടകയ്ക്കു താമസിച്ചുവരികയാണ്.

വ്യാഴാഴ്ച ഉച്ചയോടെ കുറ്റിച്ചലിൽ ജൂവലറിയിലെത്തി ആഭരണങ്ങളെടുത്തെങ്കിലും പണം തികയില്ലെന്ന് പറഞ്ഞ് തിരിച്ചുപോയി. വീണ്ടും രാത്രി ഏഴുമണിയോടെ തിരിച്ചെത്തിയ സംഘം കടയ്ക്കു സമീപം കാത്തുനിന്നു. കടയിൽ ഉടമ സന്തോഷ് മാത്രമായതോടെ വിഷ്ണുവും ഭാര്യ അൻഷയും കടയിൽ കയറി. കടയിൽ നിന്നവർ മൂന്നുപവന്റെ രണ്ട് സ്വർണമാല വാങ്ങി. പണം നൽകാനായി എത്തിയതിന് പിന്നാലെ സന്തോഷിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.പിടികൂടുന്ന സമയം പ്രതികളിൽ രണ്ടുപേർ വാഹനം റോഡിന് സമീപമിട്ടശേഷം മോഷ്ടിച്ചെടുത്ത മൂന്നുപവൻ സ്വർണം മലയിൻകീഴിലെ ഒരു പണയസ്ഥാപനത്തിൽ പണയപ്പെടുത്താൻ പോയിരുന്നു. 60,000 രൂപയ്ക്കാണ് ആഭരണം പണയം വെച്ചത്. ഇവർ തിരിച്ചെത്തിയതോടെയാണ് പോലീസ് പിടികൂടിയത്.ബാക്കി ആഭരണം ഇവരിൽനിന്നു കണ്ടെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!