Search
Close this search box.

ആറ്റിങ്ങലിൽ ദേശീയപാത വികസനം പുരോഗമിക്കുന്നു 

eiDAK1V31461

 

ആറ്റിങ്ങൽ: പൂവമ്പാറ മൂന്ന്മുക്ക് ദേശീയപാത അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കിഴക്കേ നാലുമുക്ക് മുതൽ കച്ചേരിനട വരെ റോഡിന്റെ വീതി കൂട്ടുന്നതിന്റെ പ്രവർത്തനങ്ങളാണ് ധ്രുതഗതിയിൽ നടക്കുന്നത്. തർക്കങ്ങൾ നിലനിന്നിരുന്ന ഭൂമിയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ പ്രത്യേക ഇടപെടലിനെ തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഭൂമി ഏറ്റെടുക്കാൻ സാധിച്ചു. നഗരസഭ മതിൽക്കെട്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന വൈദ്യുത ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്.

നാടിന്റെ പൊതു ആവശ്യമായ ദേശീയപാത വികസനത്തിന് ഭൂമി വിട്ട് നൽകിയ വ്യാപാരികളും നഗരവാസികളും ഏറെ മാതൃകാപരവും ശ്ലാഘനീയവുമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പൊതുബോധമുള്ള ജനങ്ങൾ ഉള്ളതു കൊണ്ട് ഒന്ന് മാത്രമാണ് ആറ്റിങ്ങൽ പട്ടണത്തിനെ എല്ലായ്പ്പോഴും കേരളത്തിന് തന്നെ മാതൃകയാക്കി മാറ്റുന്നതെന്നും ചെയർപേഴ്സൺ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!