Search
Close this search box.

ചെമ്മരുതിയിൽ കടയിൽ കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ

eiE8I0C79797

 

അയിരൂർ : ചെമ്മരുതിയിൽ കടയിൽ കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.പരവൂർ പൊഴിക്കര ചീപ്പ് പാലത്തിനു സമീപം ഇലപ്പിക്കഴികം വീട്ടിൽ വാസുദേവന്റെ മകൻ വിഞ്ചു എന്നു വിളിക്കുന്ന ബിജു(23) ആണ് അറസ്റ്റിലായത്.

ചെമ്മരുതി മുട്ടപ്പലം ബംഗ്ലാവ് മുക്കിൽ രവീന്ദ്രൻ നായരുടെ കടയിൽ കയറി അലമാരയിൽ ഒരു തോൽബാഗിനകത്തു പൂട്ടി സൂക്ഷിച്ചിരുന 10,000 രൂപ മോഷണം ചെയ്ത കേസ്സിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ അയിരൂർ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ ഗോപകുമാർ ജിയുടെ നേതൃത്വത്തിൽ അയിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേഷ് പി . എ.എസ്.ഐ ജി ശ്രീകുമാർ ബി, ഇതിഹാസ് നായർ , ഷിർജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!