കടയ്ക്കാവൂർ: കടയ്ക്കാവൂർ പൊലീസ് നടത്തിയ പരിശോധനയിൽ വിവിധ തരത്തിലുളള നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നിലയ്ക്കാമുക്ക് ബിവറേജിന് സമീപമുളള തങ്കമ്മയുടെ കടയിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് അറുന്നൂറോളം പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെട്ട് നിലയ്ക്കാമുക്ക് നെടിയവിള വീട്ടിൽ തങ്കമ്മ(60) നെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂർ എസ്.എച്ച്.ഒ എസ്. ഷെരീഫ്, എസ്.സി.പി.ഒമാരായ ബിനോജ്, ഫൈസി, ശ്രീകുമാർ, ഡബ്ളിയു. പി.സി. സുമ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.