വെഞ്ഞാറമൂട് : തെളിവെടുക്കാൻ കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ചുകടന്ന മോഷണക്കേസിലെ പ്രതി പിടിയിൽ. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ സ്വദേശി അരുൺ (21) ആണ് പിടിയിലായത്. ബുധനാഴ്ച കഴക്കൂട്ടം ബൈപ്പാസ് ജങ്ഷനിൽ മോഷ്ടിച്ച ബൈക്കിലെത്തിയ അരുണിനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. വലിയകട്ടയ്ക്കാലിൽ തെളിവെടുപ്പിന് എത്തിച്ച സമയം ഓടി രക്ഷപ്പെട്ട അരുണിനെ വെള്ളിയാഴ്ച ഉച്ചയോടെ വെഞ്ഞാറമൂട് ഭാഗത്തുനിന്നാണ് പിടികൂടിയത്.