Search
Close this search box.

റബർ സീലുകൾ ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം വരച്ച നെടുമങ്ങാട് സ്വദേശി ശ്രീകാന്ത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ..

eiW1LOH47699

 

നെടുമങ്ങാട് : ബ്രഷിനു പകരം സീലുകൾ വർണത്തിൽ മുക്കി രാഷ്ട്രപിതാവിന്റെ ചിത്രം വരച്ച കരുപ്പൂര് ശ്രീനിലയത്തിൽ ശ്രീകാന്ത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടി. പത്ത് അടി നീളവും എട്ടടി വീതിയുമുള്ള പേപ്പർ കാൻവാസിൽ വിവിധതരം റബർ സീലുകൾ ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം വരച്ചാണ് ശ്രീകാന്ത് ഈ നേട്ടം കൈവരിച്ചത്. സ്റ്റാമ്പ് ആർട്ട് വ്യത്യസ്തമായി ചെയ്യണമെന്ന മോഹമാണ് പൂവണിഞ്ഞതെന്ന് അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരൻ കൂടിയായ ശ്രീകാന്ത് പറഞ്ഞു. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയതിന് പിന്നാലെ ഏഷ്യൻ ബുക്ക് ഓഫ് റെക്കാഡ്‌സ്, ഗിന്നസ് ബുക്ക് ഓഫ് റെക്കാഡ്‌സ് എന്നിവയിലും ഇടം പിടിക്കാനുള്ള പരിശ്രമത്തിലാണ്. റിട്ട. അദ്ധ്യാപകൻ സുകുമാരന്റെയും കുമാരിയുടെയും മകനാണ് ശ്രീകാന്ത്. ഭാര്യ: സ്വാതി. മകൾ: ജാനകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!