സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ തീരുമാനപ്രകാരം അഞ്ചുതെങ്ങിൽ കൈകഴുകൽ കേന്ദ്രമാരംഭിച്ചു. പൊതുജന സൗകര്യാർത്ഥം വാക്സിനേഷനു വേണ്ടി ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനം ഉടൻ ആരംഭിക്കും. കൈ കഴുകൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐറ്റിയു സംസ്ഥാന ട്രഷറർ സി.പയസ് നിർവ്വഹിച്ചു. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് വി.ലൈജു ,വൈസ് പ്രസിഡൻ്റ് ലിജാ ബോസ്, കോർഡിനേഷൻ കമ്മറ്റി കൺവീനർ ബി.എൻ.സൈജുരാജ്, കെ.ബാബു, ആൻ്റണി ആൻ്റോ ഗ്രാമപഞ്ചായത്തംഗം ഡോൺ ബോസ്ക്കോ, കായിയ്ക്കര സുനി,ജോസ് ചാർളി, വത്സല, സെലിൻ, മാത്യു ആൻ്റണി തുടങ്ങിയവർ പങ്കെടുത്തു.