Search
Close this search box.

ആറ്റിങ്ങൽ മാമം നാളികേര കോംപ്ലക്സിൽ വെളിച്ചെണ്ണ സംസ്ക്കരണ കേന്ദ്രം പ്രവർത്തനസജ്ജമാകുന്നു

eiG7BTN8533

 

 

ആറ്റിങ്ങൽ : മാമം നാളികേര കോപ്ലക്സിൽ വെളിച്ചെണ്ണ സംസ്ക്കരണ കേന്ദ്രം പ്രവർത്തനസജ്ജമാകുന്നു. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ നിർമ്മാണ പണികൾ നേരിട്ട് കണ്ട് വിലയിരുത്തി. നാളികേര വികസന കോർപറേഷൻ എം.ഡി സുനിൽകുമാർ, മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി തുടങ്ങിയവർ എം.എൽ.എക്ക് ഒപ്പം ഉണ്ടായിരുന്നു.

30 ടൺ കൊപ്ര ഒരു ദിവസം സംസ്ക്കരിച്ച് വെളിച്ചെണ്ണയാക്കാൻ കഴിയുന്ന ഇന്ത്യൻ നിർമ്മിത ആധുനിക പ്ലാൻ്റാണ്. കൊപ്ര ഫീഡർ, കൊപ്ര കൺവയർ, കൊപ്ര കട്ടർ, എക്സ്പെല്ലറിയിലൂടെ ഡബിൾ ഫിൽട്രെഷൻ നടത്തി വെളിച്ചെണ്ണ അര ലിറ്റർ, ഒരു ലിറ്റർ പായ്ക്കറ്റുകളിലായ് “കേര ജം” എന്ന ബ്രാൻ്റിലാണ് എണ്ണ പുറത്തിറക്കുന്നത്.

എണ്ണയെടുത്തതിനു ശേഷം വേർതിരിച്ചെടുത്ത പിണ്ണാക്ക് പ്രത്യേകമായി പായ്ക്ക് ചെയ്യും. സിവിൽ വർക്കുകളുടെ ചുമതല ആഗ്രോ ഇൻഡസ്ട്രിസ് കോർപറെഷനാണ്. 5 കോടി ചിലവ് പ്രതീക്ഷിക്കുന്നു. ദേശിയ പാതയിൽ 4. 5 ഏക്കർ സ്ഥലത്ത് കോക്കനാട്ട് മാൾ, നാളികേര മൂല്യവർദ്ധിത ഉല്പന്നങ്ങൾ വിൽക്കുന്ന കേന്ദ്രമായി മാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!