Search
Close this search box.

ആർ.സി.സിയിൽ പോയി വന്ന ദമ്പതിമാർക്ക് നേരെ സദാചാര പോലീസ് ചമഞ്ഞു, പ്രതി പിടിയിൽ

eiQ65W123671

 

ആറ്റിങ്ങൽ : സദാചാര പോലീസ് വിഷയം ദമ്പതികളെ ആക്രമിച്ച 2ആം പതി പോലീസ് പിടിയിൽ. കൊല്ലം ജില്ലയിൽ മുണ്ടക്കൽ വില്ലേജിൽ തെക്കെവിള ചേരിയിൽ കൊച്ചു വീട്ടിൽ രാജേഷ്, ഭാര്യ മിനി എന്നിവർ തിരുവനന്തപുരം ആർ. സി. സിയിൽ പോയി തിരികെ വരുന്ന വഴിയിൽ മാമം പാലത്തിനു സമീപം കാർ നിറുത്തി സംസാരിക്കുന്നത് കണ്ട് ഭാര്യ ഭർത്താക്കന്മാർ അല്ല എന്നുള്ള തെറ്റിധാരണയിൽ ദമ്പതിമാരെ ചീത്ത വിളിച്ചു ഉപ്രദവിച്ച കേസ്സിലെ രണ്ടാം പ്രതിയായ കിഴുവിലം, മാമം, പാലത്തിനു സമീപം കല്ലുവില വീട്ടിൽ എ. എ മൻസിലിൽ കോസ് മുഹമ്മദിന്റെ മകൻ അബ്ദുൽ റഷീദ് (64)നെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഐ. എസ്. എച്ച്. ഒ രാജേഷ് കുമാർ റ്റി, എസ്. ഐ ജിബി , ആശ , എ. എസ്. ഐ താജുദീൻ , സിപിഒമാരായ ബാലു , അനീഷ് എന്നിവർ ഉൾപെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!