നെടുമങ്ങാട് എക്സൈസ് നടത്തിയ പരിശോധനയിൽ ആറ് ലിറ്റർ ചാരായവും 85 ലിറ്റർ കോടയും ഒരു ലക്ഷം രൂപയുടെ വാറ്റുപകരണങ്ങളുമായി ഒരാളെ അറസ്റ്റുചെയ്തു. പുത്തൻപാലം തത്തൻകോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന മണികണ്ഠനാണ് അറസ്റ്റിലായത്. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് പിടികൂടിയത്. ഇയാളുടെ വീട്ടിലെ അടുക്കളയിലും വർക്ക് ഏരിയയിലുമാണ് ചാരായം സൂക്ഷിച്ചിരുന്നത്.
ചാരായം വാറ്റി കുപ്പികളിലാക്കി വീടിന്റെ സമീപത്തെ മാലിന്യക്കുഴിയിൽ താഴ്ത്തിയിടും. ആവശ്യക്കാർക്ക് ഇവിടെനിെന്നടുത്താണ് ഇയാൾ വില്പന നടത്തിയിരുന്നത്. നേരത്തേ ഇയാൾ ഷാപ്പിലെ ജീവനക്കാരനായിരുന്നു.