Search
Close this search box.

24കാരിയായ സഫ്ന നാസറുദ്ധീന്‍ ഇനി മലപ്പുറം അസിസ്റ്റന്റ് കളക്ടർ

eiZAE0630615_compress81

 

പേയാട് : 2020 ഓഗസ്റ്റിൽ സിവിൽ സർവീസ് പരീക്ഷാ ഫലം വന്നപ്പോൾ ഇന്ത്യയിൽ തന്നെ ശ്രദ്ധേയമായ മലയാളി പെൺകുട്ടിയാണ് 24 കാരിയായ സഫ്ന നാസറുദ്ധീന്‍.ഓൾ ഇന്ത്യ ലെവലിൽ 45ആം റാങ്കും കേരളത്തിൽ 3 ആം റാങ്കും നേടിയ സഫ്ന നാസറുദീൻ ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ്സുകാരി എന്ന തലക്കെട്ടിലാണ് അറിയപ്പെട്ടത്. ആദ്യമായി എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ തന്നെ കേരളത്തിന്റെ അഭിമാനമാകാൻ സഫ്നയ്ക്ക് കഴിഞ്ഞു.

ഇപ്പോൾ പരിശീലനമെല്ലാം പൂർത്തിയാക്കിയ സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു.

തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസറുദ്ധീന്റെയും എ.എന്‍ റംലയുടെയും മകളാണ് സഫ്ന നസ്റുദ്ധീന്‍. പേരൂര്‍ക്കട പാങ്ങോട് കേന്ദ്രീയ വിദ്യാലയം, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.മാർ ഈവാനിയോസ് കോളേജിൽ നിന്നും എക്കണോമിക്സിൽ ബിരുദം നേടിയ സഫ്നയ്ക്ക് യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്കും പ്ലസ്‌ടുവിനു സിബിഎസ്ഇ ആൾ ഇന്ത്യ ലെവവലിൽ ഒന്നും റാങ്കും നേടിയിരുന്നു. പിതാവ് നാസറുദീൻ റിട്ടയേർഡ് എസ്‌ഐ ആണ്. 35 വർഷം പോലീസിൽ സേവനം ചെയ്തിട്ടുണ്ട് അദ്ദേഹം.
ഫസ്ന നസറുദ്ധീന്‍, ഫര്‍സാന നസറുദ്ധീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!