ആറ്റിങ്ങൽ : വാഹനാപകടത്തിൽ പരിക്കേറ്റ അജ്ഞാതന് തുണയായി ആറ്റിങ്ങൽ അഗ്നിശമന സേന. ഇന്ന് ഉച്ചക്ക് ആറ്റിങ്ങൽ പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റിൻ്റെ മുൻവശത്ത് ആണ് അപകടം ഉണ്ടായത്.തലയ്ക്കും കാലിനും പരിക്കേറ്റ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അജ്ഞാതനായ ആളെ അതുവഴി ആംബുലൻസിൽ വരികയായിരുന്ന
ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷൈൻ ജോണും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജഗോപാലും ചേർന്നു വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.