പെരിങ്ങമ്മല: ആദിവാസിയുടെ വീട്ടിനുള്ളിൽ കയറിയ രാജവെമ്പാലയെ വനം വകുപ്പിലെ സനൽരാജ് പിടികൂടി. പെരിങ്ങമ്മല താന്നിമൂട് സെറ്റിൽമെന്റിലെ സുരേന്ദ്രൻകാണിയുടെ വീട്ടിനുള്ളിലാണു കയറിയത്.പാമ്പിനെ പിടികൂടി
ശങ്കിലി ഉൾവനത്തിൽ തുറന്നു വിട്ടു. സെഷൻ ഫോറസ്റ്റ് ഓഫിസർ വിജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഡോൺ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തി.
								
															
								
								
															
				

