Search
Close this search box.

വിളവൂർക്കൽ സ്കൂളിനടുത്ത് നിന്ന് 16 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

eiVI09I98531

 

മലയിൻകീഴ് പൊലീസ് വാഹന പരിശോധനയ്ക്കിടെ 16 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇന്നലെ വൈകുന്നേരം വിളവൂർക്കൽ സ്കൂളിന് സമീപത്തുനിന്നാണ് കാറിൽ ചാക്കുകളിലാക്കിയ ഹാൻസ്, പൂൾ, ശംബു എന്നിവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നേമം ഇടയ്ക്കോട് സ്വദേശി എം. ഷംസുദ്ദീനെ(55) കസ്റ്റഡിയിലെടുത്തു. എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ നജീബ്, അഭിലാഷ്, ജയശങ്കർ എന്നിവരാണ് ഷംസുദ്ദീനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കളിയിക്കാവിളയിൽ നിന്ന് മൊത്തവ്യാപാരത്തിന് വാങ്ങിയതാണെന്നും ആവശ്യക്കാർക്ക് ജില്ലയിലെ വിവിധ കടകളിൽ കൊടുക്കുന്നുണ്ടെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!