ആറ്റിങ്ങൽ: മൂന്ന്മുക്ക് – പൂവമ്പാറ ദേശീയ പാത നിർമ്മാണ പ്രവർത്തനങ്ങളുടെ അവസാന ഘട്ട ടാറിംഗ് പണികളാണ് നിയുക്ത എം.എൽ.എ ഒ.എസ് അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി, മുൻ ചെയർമാൻ എം.പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തിയത്. മൂന്ന് ഘട്ടങ്ങളായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. ഒന്നാം ഘട്ടത്തിൽ പൂവമ്പാറ മുതൽ കച്ചേരിനട വരെയും രണ്ടാം ഘട്ടത്തിൽ കിഴക്കേ നാലുമുക്ക് മുതൽ മൂന്ന്മുക്ക് വരെയും അവസാന ഘട്ടം കച്ചേരിനട മുതൽ കിഴക്കേ നാലുമുക്ക് വരെയുമാണ്. ഇന്ന് രാത്രി 10 മണിക്കാണ് അവസാന ഘട്ട ടാറിംഗ് പണികൾ ആരംഭിച്ചത്. നാളെ ഉച്ചയോടു കൂടി ഇരുവശങ്ങളിലെയും ടാറിംഗ് പണികൾ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കാൻ സാധിക്കും. കൂടാതെ ധ്രുതഗതിയിൽ തന്നെ നടപ്പാത ഉൾപ്പടെയുള്ള അനുബന്ധ പണികളും പൂർത്തിയാക്കും. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെയാഥാർത്ഥ്യമാകുന്നത് ആറ്റിങ്ങൽ പട്ടണത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നമാണ്.