Search
Close this search box.

ആറ്റിങ്ങലിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒന്നര ലക്ഷം രൂപയുടെ വിദേശ കറൻസി മോഷണം നടത്തി മുങ്ങിയ വിദേശവനിത എറണാകുളത്ത് പിടിയിലായത് ഇങ്ങനെ….

eiP5IQW91

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഒന്നര ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസി മോഷണം നടത്തി മുങ്ങിയ സംഘത്തിലെ വിദേശവനിത അറസ്റ്റിൽ. അങ്കമാലി ഇലൈറ്റ് ഹോട്ടലിൽ താമസിച്ചിരുന്ന ഇറാൻ സ്വദേശി ഹെയ്ദരി ഹോസ്നെ(53)യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

2018 സെപ്റ്റംബർ മാസത്തിലാണ് സംഭവം നടന്നത്.
ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡിൽ കച്ചേരിനടയിൽ പ്രവർത്തിക്കുന്ന വി.എസ്.അസോസിയേറ്റ്സ് എന്ന വിദേശനാണയ വിനിമയകേന്ദ്രത്തിൽ 2018 സെപ്റ്റംബർ 17ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മോഷണം നടന്നത്. ഓട്ടോറിക്ഷയിൽ ഇവിടെയെത്തിയ മധ്യവയസ്കരായ സ്ത്രീയും പുരുഷനും1000 ദിർഹത്തിന് രൂപവേണമെന്ന ആവശ്യവുമായാണ് മോഷ്ടാക്കൾ സ്ഥാപനത്തിലെത്തിയത്. പണമെടുക്കാനായി ജീവനക്കാരൻ അകത്തേക്കു പോയപ്പോൾ കൗണ്ടറിലെ മേശയിലുണ്ടായിരുന്ന 7500 സൗദി റിയാൽ, 75 കുവൈറ്റ് ദിനാർ എന്നിവ മോഷ്ടിച്ച് വിദേശികൾ കടന്നുകളയുകയായിരുന്നു.

ആറ്റിങ്ങൽ വിളയിൽമൂല രാഘവ ഭവനിൽ സുനിൽകുമാർ(56) നൽകിയ പരാതിയിൽ ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ മോഷണം നടന്നതായി കണ്ടെത്തി. തുടർന്ന് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു വനിത ഉൾപ്പെടെ മൂന്നു വിദേശികൾ അടങ്ങിയ സംഘമാണ് ഈ മോഷണത്തിന് പിന്നിൽ എന്ന് മനസ്സിലാക്കുകയും തുടർന്ന് കേരളത്തിലെ നിരവധി ഹോട്ടലുകളും ടൂറിസ്റ്റ് റിസോർട്ടുകളും രഹസ്യമായി അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്.

റൂറൽ എസ് പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഫേമസ് വർഗീസ്, ഐ.എസ്.എച്ച്.ഒ സിബിച്ചൻ ജോസഫ്, എസ്.ഐമാരായ ശ്യാം, ബാലകൃഷ്ണൻ ആശാരി , എ.എസ്.ഐ പ്രദീപ്, ഷാഡോ ടീമംഗങ്ങളായ ദിലീപ്, മഹേഷ്, ഷിനോദ്, ഉദയകുമാർ, സഫീജ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!