കിളിമാനൂർ :കിളിമാനൂർ ചൂട്ടയിൽ ജംഗ്ഷന് സമീപം റോഡിന് കുറുകെ തെങ്ങ് കടപുഴകി വീണു. കിളിമാനൂർ ചൂട്ടയിൽ ജംഗ്ഷന് സമീപം അപകടമാം വിധം11 കെവി ലൈനിലൂടെ റോഡിന് കുറുകെയാണ് തെങ് വീണത്. തുടർന്ന് ആറ്റിങ്ങൽ അഗ്നി രക്ഷാസേന സ്ഥലത്തെത്തി തെങ്ങ് മുറിച്ചു മാറ്റി. ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീമംഗങ്ങളായ എ. എസ്. ടി. ഒ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ എ. എസ്. ടി. ഒ സജിത് ലാൽ, എസ്. എഫ്. ആർ. ഒ മാരായ ഷൈൻജോൺ, മനുവിനായർ, വിദ്യാരാജ്, രാജഗോപാൽ എന്നിവർ ചേർന്ന് തെങ്ങ് മുറിച്ച് മാറ്റി അപകട സാധ്യത ഇല്ലാതാക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. ഇന്ന് പൊതുവെ ഗതാഗതം കുറവായതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.